Site icon Fanport

റുയിസും സാനെയുമടിച്ചു, ജർമ്മനിക്ക് ജയം

യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തിൽ ജർമ്മനിക്ക് വിജയത്തുടക്കം. ബെല്ലറൂസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്. മാർക്കോ റുയിസും ലെറോയ് സാനെയുമാണ് ജർമ്മനിക്ക് വേണ്ടി ഗോളടിച്ചത്.

മത്സരത്തിന്റെ 12 ആം മിനുട്ടിൽ സാനെയിലൂടെ ജർമ്മനി ലീഡ് നേടി. ജോഷ്വാ കിമ്മിഷിന്റെ പാസിലാണ് സാനെയുടെ ഗോൾ പിറന്നത്. റുയിസ്-സാനെ-ഗ്നാബ്രിയെന്നിവരുടെ മികച്ച പ്രകടനം ഉണ്ടായെങ്കിലും കളിയുടെ രണ്ടാം പകുതിയിലാണ് പിന്നീട് ഗോൾ പിറന്നത്. ജിന്ററുടെ മികച്ച നീക്കത്തിൽ 62ആം മിനുട്ടിൽ റിയൂസിന്റെ ഗോൾ പിറന്നു. യൂറോ യോഗ്യതാ മത്സരത്തിൽ മെയിൻസിൽ വെച്ച് എസ്റ്റോണിയയെ ജർമ്മനി നേരിടും.

Exit mobile version