Site icon Fanport

ഇരട്ട ഗോളുകളുമായി കിങ്സ്ലി കോമൻ, പാരീസിൽ അൽബേനിയയെ തകർത്ത് ഫ്രാൻസ്

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസ് അൽബേനിയയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി കിംഗ്സ്ലി കോമൻ ഫ്രാൻസിന്റെ ജയത്തിന് ചുക്കാൻ പിടിച്ചപ്പോൾ ജിറൂഡും ജോനാഥൻ ഇകോണും ഫ്രാൻസിന് വേണ്ടി ഗോളടിച്ചു. അൽബേനിയയുടെ ആശ്വാസ ഗോളടിച്ചത് സോകോൾ സികലാഷിയാണ്.

സൂപ്പർ താരങ്ങളായ എംബപ്പെയും പോഗ്ബയുമില്ലാതെയാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. എംബപ്പെയിൽ നിന്നും ഗോൾ വേട്ടക്കാരന്റെ റോൾ ഏറ്റെടുത്ത ബയേൺ വിങ്ങർ കോമൻ ഫ്രാൻസിന് ജയത്തിലേക്കുള്ള വഴി തുറന്നു. എട്ടാം മിനുട്ടിൽ തന്നെ കോമനിലൂടെ ഫ്രാൻസ് ലീഡ് നേടിയിരുന്നു. ബാഴ്സയുടെ സൂപ്പർ താരം അന്റോണിൻ ഗ്രീസ്മാൻ പെനാൽറ്റി നഷ്ടമാക്കിയെങ്കിലും പിന്നീട് കോമന്റെ രണ്ടാം ഗോളിന് വഴിയൊരുക്കി. പാരീസിലെ ജയത്തിന് ശേഷം ഫ്രാൻസ് അണ്ഡോറയെയാണ് നേരിടുക. ഗ്രൂപ്പ് എചിൽ നിന്നും തുർക്കി ഐസ്ലാന്റിനെയും നേരിടും.

Exit mobile version