ബെൽജിയത്തിനു എതിരായ പരിക്ക്, സ്പിനസോള മാസങ്ങളോളം പുറത്ത്, ഇറ്റലിക്ക് വലിയ തിരിച്ചടി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീ ക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിനു എതിരായ മത്സരത്തിൽ പരിക്കേറ്റ ഇറ്റാലിയൻ താരം ലിയനാർഡോ സ്പിനസോളക്ക് ഏതാണ്ട് ഒരു കൊല്ലം എങ്കിലും കളിക്കാൻ ആവില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. ബെൽജിയത്തിനു എതിരെ ഇറ്റലി 2-1 നു ജയിച്ച മത്സരത്തിൽ രണ്ടാം പകുതിയിൽ 79 മിനിറ്റിൽ ആണ് എ. എസ് റോമ പ്രതിരോധ താരം ആയ സ്പിനസോളക്ക് പരിക്കേറ്റത്. പന്തിന് പിറകെ ഓടുന്ന സമയത്ത് ആണ് റോമ താരം പരിക്കേറ്റു വീഴുന്നത്. കണ്ണീർ അടക്കാൻ ആവാതെ സ്ട്രക്ച്ചറിൽ ആണ് താരം കളം വിട്ടത്.

സ്പിനസോളയുടെ അക്കീലിസ് പൊട്ടിയിട്ട് ഉണ്ട് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതോടെ താരം ഏതാണ്ട് ഒരു വർഷം എങ്കിലും പുറത്ത് ഇരിക്കേണ്ടി വരും. ബെൽജിയത്തിനു എതിരായ മത്സരത്തിൽ അടക്കം ഇറ്റലിയുടെ ഏറ്റവും മികച്ച താരം ആയ സ്പിനസോള ഇത് വരെ യൂറോയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച താരം കൂടിയാണ്. ബെൽജിയത്തിനു എതിരെ ലുക്കാക്കുവിന്റെ ഗോൾ എന്നുറച്ച ഷോട്ട് സ്പിനസോള ഗോൾ ലൈനിൽ വച്ച് രക്ഷിക്കുകയും ചെയ്തിരുന്നു. പ്രതിരോധത്തിനു പുറമെ വിങ് ബാക്കായി സ്പിനസോള നടത്തുന്ന മുന്നേറ്റങ്ങൾ ഇറ്റാലിയൻ മുന്നേറ്റത്തിൽ ഏറ്റവും പ്രധാനമായ ഒന്നു കൂടിയാണ്. പരിക്കേറ്റു നഷ്ടമാവുന്നതോടെ താരത്തിന്റെ അഭാവം സെമിഫൈനലിൽ സ്പെയിന് എതിരെ റോബർട്ടോ മാഞ്ചിനിയുടെ ഇറ്റലിക്ക് വലിയ തിരിച്ചടി ആവും.