യൂറോ കപ്പ് ഫൈനൽ വെംബ്ലിയിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ

യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനും ഇംഗ്ലീഷ് അധികാരികളും യുവേഫയും സെമി ഫൈനലും ഫൈനലും വെംബ്ലിയിൽ വെച്ച് തന്നെ നടത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുവേഫ വ്യക്തമാക്കി. ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മത്സരം വെംബ്ലിയിൽ നിന്ന് മാറ്റുമെന്ന വർത്തകൾക്കിടയിലാണ് യുവേഫയുടെ പ്രതികരണം.

നേരത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡാർഗി വെംബ്ലിയിൽ നടക്കേണ്ട ഫൈനൽ റോമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യൂ.കെയിൽ 10633 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതെ സമയം ഇറ്റലിയിൽ 495 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

Exit mobile version