നോക്കൗട്ട് യോഗ്യത ഉറപ്പിക്കാൻ ഇംഗ്ലണ്ട് ഇന്ന് സ്കോട്ട്‌ലൻഡിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് തങ്ങൾക്ക് ഏറെ പരിചയമുള്ള സ്കോട്ട്‌ലൻഡിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ടൂർണമെന്റ് ആരംഭിച്ച ഇംഗ്ലണ്ട് ഇന്ന് കൂടെ വിജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ആകും ശ്രമിക്കുന്നത്. ക്രൊയേഷ്യക്ക് എതിരെ വിജയിച്ചു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാതിരുന്നത് സൗത്ഗേറ്റിന് ആശങ്ക നൽകുന്നുണ്ട്.

ഇന്നും സ്റ്റെർലിംഗ്, കെയ്ൻ, ഫോഡൻ എന്നിവരെ തന്നെ അറ്റാക്കിൽ ഇറക്കിയാകും ഇംഗ്ലണ്ട് പൊരുതുക. കഴിഞ്ഞ കളിയിൽ നന്നയി കളിച്ച കാല്വിൻ ഫിലിപ്സ് മധ്യനിരയിലും ഉണ്ടാകും. പരിക്ക് മാറിയ ഹാരി മഗ്വയർ ഇന്ന് ആദ്യ ഇലവനിൽ എത്തും. ലെഫ്റ്റ് ബാക്കിൽ ട്രിപ്പിയക്ക് പകരം ലൂക് ഷോ എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങാതിരുന്ന ഗ്രീലിഷ് ഇന്നും ആദ്യ ഇലവനിൽ എത്താൻ സാധ്യതയില്ല.

മറുവശത്തുള്ള സ്കോട്ലൻഡിന് ഇന്ന് ഒരു സമനില എങ്കിലും നേടേണ്ടതുണ്ട്. അല്ലായെങ്കിൽ നോക്കൗട്ട് എന്ന സ്വപ്നത്തിന് കോട്ടം തട്ടും. ആദ്യ മത്സരത്തിൽ ചെക് റിപബ്ലിക്കിനോട് പരാജയപ്പെട്ടു എങ്കിലും അന്ന് മികച്ച പ്രകടനം നടത്താൻ സ്കോട്ടിഷ് ടീമിനായിരുന്നു. ഇന്ന് രാത്രി 12.30നാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം‌