Site icon Fanport

ഡെന്മാർക്കിനെ തോൽപ്പിച്ച് ജർമ്മനി യൂറോ ക്വാർട്ടർ ഫൈനലിൽ

യൂറോ കപ്പ് 2024 ടൂർണമെന്റിൽ ജർമ്മനി ക്വാർട്ടറിൽ. ആതിഥേയരായ ജർമ്മനി ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഡെന്മാർക്കിനെ തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ ആയിരുന്നു രണ്ടു ഗോളുകളും വന്നത്. മഴയും ഇടി മിന്നലും കാരണം കളി നിർത്തിവെക്കേണ്ട ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ ഒന്നും നേടിയില്ല.

ജർമ്മനി24 06 30 02 39 44 556

രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിൽ ആൻഡേഴ്സണലിലൂടെ ഡെന്മാർക്ക് ലീഡ് എടുത്ത് ഗോൾ ആഘോഷിച്ചു. എന്നാൽ ആ ഗോൾ ഓഫ്സൈഡ് കാരണം വാർ നിഷേധിച്ചു. 53ആം മിനുട്ടിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ഹവേർട്സ് ആണ് ബയേണ് ലീഡ് നൽകിയത്.

68ആം മിനുട്ടിൽ മുസിയാലയുടെ കിക്കിൽ ജർമ്മനി അവരുടെ രണ്ടാം ഗോൾ നേടി. മുസിയാലയുടെ ടൂർണമന്റിലെ മൂന്നാം ഗോളാണ് ഇത്. ഇതിനു ശേഷവും നിരവധി അവസരങ്ങൾ സൃഷ്ടിച്ച ജർമനിക്ക് പക്ഷെ അധിക ഗോളുകൾ നേടാൻ ആയില്ല.

Exit mobile version