Site icon Fanport

ഹോളണ്ടിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഡി ലിറ്റ്

ഇന്ന് ഹോളണ്ടിനേറ്റ പരാജയത്തിന് താനാണ് ഉത്തരവാദി എന്ന് ഡി ലിറ്റ്. യുവ സെന്റർ ബാക്ക് ചുവപ്പ് കാർഡ് കണ്ടതിനു ശേഷമായിരുന്നു ഹോളണ്ട് ഇന്ന് ചെക്ക് റിപബ്ലിക്കിനെതിരെ രണ്ടു ഗോളും വഴങ്ങിയത്. തന്റെ പിശക് കാരണമണ് ഞങ്ങൾക്ക് മത്സരം നഷ്‌ടപ്പെട്ടത് എന്ന് ഡിലിറ്റ് പറഞ്ഞു . ഹാൻഡ് ബോൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ എതിർതാരം ചെറുതായി തള്ളിയിരുന്നു എന്നും അല്ലെങ്കിൽ ഇങ്ങനെ കയ്യിൽ തട്ടില്ലായിരുന്നു എന്നും ഡി ലിറ്റ് പറഞ്ഞു.

ആ ചുവപ്പ് കാർഡ് ഗെയിമിനെ മാറ്റി എന്നും ഈ പരാജയത്തിൽ തനിക്ക് ഉത്തരവാദിത്തമുണ്ട് എന്നും ഡി ലിറ്റ് പറഞ്ഞു. ആ ചുവപ്പ് കാർഡ് സംഭവിക്കും മുമ്പ് വരെ തങ്ങൾ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്. ചുവപ്പ് കാർഡ് പക്ഷെ എല്ലാം മാറ്റി. ഇത് വളരെ വേദനാജനകമാണ് എന്നും ഡി ലിറ്റ് പറഞ്ഞു. എന്നാൽ ഡിലിറ്റ് മികച്ച താരമാണെന്നും ഇത്തരം സംഭവം ഫുട്ബോളിൽ ആർക്കും സംഭവിക്കാം എന്നും ഹോളണ്ട് മധ്യനിര താരം ഡി യോങ് പറഞ്ഞു.

Exit mobile version