Picsart 24 06 11 08 56 54 425

ഡി യോങ് യൂറോ കപ്പിൽ കളിക്കില്ല, നെതർലന്റ്സിന് വൻ തിരിച്ചടി

ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി യോങ് യൂറോ കപ്പിൽ കളിക്കില്ല. നെതർലൻഡ്‌സ് താരം യൂറോയിൽ പരിക്കുമൂലം കളിക്കില്ല എന്ന് നെതർലന്റ്സ് ടീം മാനേജ്മെന്റ് അറിയിച്ചു. റൊണാൾഡോ കോമാൻ പ്രഖ്യാപിച്ച യൂറോ സ്ക്വാഡിൽ ഡി യോങ് ഇടം നേടിയിരുന്നു. അത് ബാഴ്സലോണ താരം യൂറോ കപ്പ് ആരംഭിക്കും മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇപ്പോൾ അവസാനിച്ചു.

ഏപ്രിലിൽ എൽ ക്ലാസിക്കോയിൽ കളിച്ച ശേഷം ഡി യോംഗ് ഇതുവരെ ഫുട്ബോൾ കളിച്ചിട്ടില്ല. ഡി ജോങ് ജർമ്മനിയിലേക്ക് പോകില്ലെന്നും തുടർ ചികിത്സയ്ക്കായി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നും ഇപ്പോൾ നെതർലന്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡി യോംഗിന്റെ അഭാവം ഡച്ച് ടീമിന് കനത്ത തിരിച്ചടിയാകും. മാറ്റ്സൺ പകരം ഡച്ച് ടീമിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.

Exit mobile version