“ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിനായി കളത്തിലിറങ്ങും”

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിനായി യൂറോ യോഗ്യത മത്സരങ്ങൾക്കായി കളത്തിലിറങ്ങുമെന്ന്
പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. യൂറോ യോഗ്യത മത്സരങ്ങളിൽ ലക്സംബർഗും ലിത്വാനിയയുമാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. റൊണാൾഡോ ആയിരിക്കും രണ്ട് മത്സരങ്ങളിലും പോർച്ചുഗല്ലിനെ നയിക്കുക എന്ന് സന്റോസ് പറഞ്ഞു.

അലയൻസ് അറീനയിൽ മിലാനെതിരായ മത്സരത്തിൽ സബ്ബ് ചെയ്തതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റേഡിയം വിട്ടിരുന്നു. ഇത് ഏറെ വിവാദങ്ങൾ വിളിച്ച് വരുത്തുകയും ചെയ്തു. എന്നാൽ കാൽ മുട്ടിന് പരിക്കുമായാണ് ക്രിസ്റ്റ്യാനോ കളിക്കുന്നതെന്നാണ് യുവന്റസ് ക്യാമ്പ് പറഞ്ഞിരുന്നത്. ഇതേ തുടർന്ന് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗീസ് ദേശീയ ടീമിലേക്കുള്ള വരവും വിവാദമായി.

Previous article“പെപെയ്ക്ക് കൂടുതൽ സമയം നൽകണം” – ഹെൻറി
Next articleപാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. ഉസ്മാന്‍ ഖവാജ പുറത്ത്