Site icon Fanport

ബെൽജിയത്തിന് ഫിൻലാൻഡ്, റഷ്യക്ക് ഡെന്മാർക്ക്, ഗ്രൂപ്പ് ബിയിൽ ഇന്ന് വിധി എഴുത്ത്

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ നടക്കും. ഒന്നാമതുള്ള ബെൽജിയം ഫിൻലാൻഡിനെയും റഷ്യ ഡെന്മാർക്കിനെയും ആണ് നേരിടുന്നത്‌. 6 പോയിന്റുള്ള ബെൽജിയം ഇതിനകം തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഫിൻലാൻഡിനെതിരെ സമനില മതിയാകും ബെൽജിയത്തിന് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ‌. ഒരു പോയിന്റ് എങ്കിലും നേടി നോക്കൗട്ട് യോഗ്യത പ്രതീക്ഷ നിലനിർത്താൻ ആകും ഫിൻലൻഡ് നോക്കുക. ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെ തോൽപ്പിച്ച ഫിൻലൻഡ് കഴിഞ്ഞ മത്സരത്തിൽ റഷ്യയോട് പരാജയപ്പെട്ടിരുന്നു.

3 പോയിന്റുള്ള റഷ്യ ആണ് ഇപ്പോൾ ഗ്രൂപ്പിൽ രണ്ടമത് ഉള്ളത്. ഡെന്മാർക്കിനെ വീഴ്ത്തി രണ്ടാം സ്ഥാനം ഉറപ്പിക്കുക ആകും റഷ്യൻ ലക്ഷ്യം. ഡെന്മാർക്കിന് ഇത് അഭിമാന പോരാട്ടം കൂടിയാണ്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഡെന്മാർക്ക് മൂന്ന് പോയിന്റ് നേടി ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള പ്രതീക്ഷ കാക്കാൻ ആകും ഇന്ന് ശ്രമിക്കുക. വലിയ വിജയം നേടിയാൽ മാത്രമെ ഡെന്മാർക്കിന് പ്രതീക്ഷകൾ വെക്കാൻ സാധിക്കുകയുള്ളൂ. ഇന്ന് രണ്ട് മത്സരങ്ങളും രാത്രി 12 .30നാണ് നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

Exit mobile version