ഓസ്ട്രിയ ഉയർത്തിയ വെല്ലുവിളി ക്വാർട്ടർ ഫൈനലിനേക്കാൾ വലുത്” – മാഞ്ചിനി

ഇന്നലെ ഓസ്ട്രിയയെ പരാജയപ്പെടുത്തിയ ഇറ്റലി ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. എന്നാൽ ഇന്നലെ ഓസ്ട്രിയ ഉയർത്തിയ വെല്ലുവിളി വലുതായിരുന്നു എന്നും ക്വാർട്ടർ ഫൈനലിൽ തങ്ങൾക്ക് മുന്നിൽ ഉള്ള വെല്ലുവിളി ഇത്ര വലുതായിരിക്കുമോ എന്ന് അറിയില്ല എന്നും ഇറ്റലി പരിശീലകൻ പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെയോ പോർച്ചുഗലിനെയോ ആണ് ഇറ്റലി നേരിടേണ്ടത്.

ഇന്നലെ പ്രയാസകരനായിരുന്നു എങ്കിലും വിജയം തങ്ങൾ അർഹിച്ചിരുന്നു എന്ന് മാഞ്ചിനി പറഞ്ഞു. “ഞങ്ങൾക്ക് രണ്ട് ഗോളുകൾ വളരെ നേരത്തെ തന്നെ നേടാനായിരുന്നു, അധിക സമയത്തേക്ക് പോയത് താരങ്ങളെ ക്ഷീണിതരാക്കി, എങ്കിലും തങ്ങൾ അർഹിച്ച വിജയം തന്നെയാണ് നേടിയത്. ഇറ്റലി പരിശീലകൻ പറഞ്ഞു.

“ബെഞ്ചിൽ നിന്ന് ഇറങ്ങിയ കളിക്കാർക്ക് ശരിയായ മാനസികാവസ്ഥയിലായിരുന്നു, കളി മാറ്റുന്നതിനായി അവർ സഹായിച്ചു. ക്വാർട്ടർ ഫൈനലിനേക്കാൾ കഠിനമാകും പ്രീക്വർട്ടർ എന്ന് എനിക്കറിയാമായിരുന്നു” മാഞ്ചിനി പറഞ്ഞു

ഇന്നലത്തെ മത്സരം ഞങ്ങൾക്ക് നല്ലത് ചെയ്യും, മാനസികാവസ്ഥ മെച്ചപ്പെടാൻ ഇത്തരം പരീക്ഷണങ്ങൾ നല്ലതാണ് എന്നും മാഞ്ചിനി പറഞ്ഞു.

Exit mobile version