20230909 193949

അസെൻസിയോക്കും ഓൾമോക്കും പരിക്ക് ; ഫെറാൻ ടോറസ് സ്പാനിഷ് ടീമിലേക്ക് തിരിച്ചെത്തി

യൂറോ ക്വാളിഫയർ മത്സരങ്ങൾക്കുള്ള സ്പാനിഷ് ടീമിൽ അസെൻസിയോ, ഡാനി ഓൾമോ എന്നിവർക്ക് പരിക്ക്. ജോർജിയക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഇരു താരങ്ങൾക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു. കൂടുതൽ പരിശോധനക്ക് ശേഷം അടുത്ത മത്സരത്തിൻ ഇവർ ഇറങ്ങില്ല എന്നുറപ്പായി. ഓൾമോ ദിവസങ്ങളോളം പുറത്തിരിക്കേണ്ടി വരും എന്നാണ് സൂചന. ജോർജിയക്കെതിരായ തകർപ്പൻ ജയത്തിനിടയിലും സ്പാനിഷ് ടീമിന് തിരിച്ചടി ആണ് ഫോമിലുള്ള താരങ്ങളുടെ പരിക്ക്.

പകരക്കാരായി ബാഴ്‌സലോണ താരം ഫെറാൻ ടോറസ്, വിയ്യാറയൽ താരം യെറെമി പിനോ എന്നിവരെ സ്പാനിഷ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീസണിൽ മികച്ച ഫോമിലുള്ള ഫെറാൻ അർഹിച്ച പോലെ കോച്ച് ഡെ ലാ ഫ്‌വെന്റെ താരത്തെ ടീമിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. സൈപ്രസിനെതിരായ അടുത്ത മത്സരത്തിൽ താരം കളത്തിൽ ഇറങ്ങിയേക്കും. ഖത്തർ ലോകകപ്പിന് ശേഷം ടോറസ് സ്പാനിഷ് ദേശിയ ടീമിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഫോം തിരികെ വീണ്ടെടുത്ത താരം ബാഴ്‌സ ജേഴ്സിയിലെ പ്രകടനം ദേശിയ കുപ്പായത്തിലും പുറത്തെടുക്കാനുള്ള ഒരുക്കത്തിൽ ആവും.

Exit mobile version