Site icon Fanport

മിഖിതാര്യന് ഇരട്ട ഗോളുകൾ, അർമേനിയക്ക് മികച്ച വിജയം

യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ അർമേനിയക്ക് തകർപ്പൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബോസ്നിയയെ ആണ് സ്വന്തം നാട്ടിക് വെച്ച് അർമേനിയ തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അർമേനിയയുടെ വിജയം. റോമ താരം മിഖിതാര്യന്റെ ഇരട്ട ഗോളുകളാണ് വിജയത്തിന് കരുത്തായത്. അർമേനിയയുടെ ക്യാപ്റ്റൻ കൂടുയായ മിഖിതാര്യൻ ആദ്യമായാണ് രാജ്യത്തിനു വേണ്ടി ഒരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്നത്.

3, 66 മിനുറ്റുകളിൽ ആയിരുന്നു മിഖിതാര്യന്റെ ഗോളുകൾ. ഹമ്പാർഡ് സുമ്യാനും അർമേനിയക്ക് വേണ്ടി ഗോൾ നേടി. ഒരു സെൽഫ് ഗോളും അർമേനിയക്ക് അനുകൂലമായി ഇന്ന് ലഭിച്ചു. ജെക്കോ, ഗൊജാക് എന്നിവരാണ് ബോസിനയ്ക്കായി സ്കോർ ചെയ്തത്. ആറു മത്സരങ്ങളിൽ നിന്ന് 9 പോയന്റുമായി ഗ്രൂപ്പ് ജെയിൽ മൂന്നാം സ്ഥാനത്താണ് അർമേനിയ ഉള്ളത്.

Exit mobile version