Site icon Fanport

യൂറോ കപ്പ് സോണിയിൽ കാണാം

ലാലിഗ സംപ്രേഷണം ചെയ്യാനുള്ള അവകാശം നഷ്ടമായി എങ്കിലും യുവേഫയുമായുള്ള കരാർ സോണി പുതുക്കി. 2020ൽ നടക്കുന്ന യൂറോ കപ്പ് ഇന്ത്യയിൽ സൊണി നെറ്റ്വർക്ക് തന്നെ ടെലികാസ്റ്റ് ചെയ്യും. കഴിഞ്ഞ യൂറോ കപ്പും സോണി ആയിരുന്നു ഇന്ത്യയിൽ എത്തിച്ചത്. ഇത്തവണ യൂറോപ്പിൽ നടക്കുന്ന യോഗ്യത മത്സരങ്ങളും ഒപ്പം യൂറോ കപ്പ് ടൂർണമെന്റും സോണിയിൽ ഇന്ത്യയിൽ ഉള്ളവർക്ക് കാണാം.

അടുത്ത യൂറോ കപ്പ് 12 രാജ്യങ്ങളിൽ ആയാണ് നടക്കുന്നത്. ഇംഗ്ലണ്ടാണ് സെമി ഫൈനലിനും ഫൈനലിനും ആതിഥ്യം വഹിക്കുക. യുവേഫയുടെ ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും ഇപ്പോൾ ഇന്ത്യയിൽ എത്തിക്കുന്നത് സോണി നെറ്റ്വർക്ക് തന്നെയാണ്. ഈ സീസണിൽ ലാലിഗയുടെ ടെലികാസ്റ്റ് അവകാശം സോണിക്ക് നഷ്ടമാവുകയും ഫേസ്ബുക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version