Site icon Fanport

സഹതാരങ്ങളെ കാണാൻ എറിക്സൻ മിലാനിൽ

യൂറോകപ്പ് മത്സരത്തിന് ഇടയിൽ ഹൃദയാഘാതം ഉണ്ടായ ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റിയൻ എറിക്സൻ അതിനുശേഷം ആദ്യമായി ഇറ്റലിയിൽ. താൻ കളിക്കുന്ന ക്ലബ്ബായ ഇന്റർ മിലാനിലെ സഹ താരങ്ങളെയും ,ക്ലബ്ബ് അധികൃതരെയും താരം സന്ദർശിച്ചു. താരം മികച്ച ആരോഗ്യ നിലയിൽ ആണ് ഇപ്പോൾ ഉള്ളത്.

മിലാനിൽ എത്തിയെങ്കിലും താരം വൈകാതെ ഡെന്മാർക്കിലേക്ക് പോകും. അവിടെയാകും താരം തന്റെ ചികിത്സ തുടരുക. ഇന്റർ മിലാനിലെ ഡോക്ടർമാരും താരത്തിന്റെ ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ തേടും. ജൂൺ 12 ന് ഫിൻലാന്റിന് എതിരായ യൂറോ മത്സരത്തിന് ഇടയിലാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. കളിക്കളത്തിൽ തന്നെ വീണ താരത്തിന്റെ ആരോഗ്യ നിലയിൽ വൻ ആശങ്ക ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.

Exit mobile version