Site icon Fanport

എറിക് ബയി തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ എത്തും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ കളിക്കുന്ന സെന്റർ ബാക്ക് എറിക് ബയി ലോൺ കഴിഞ്ഞാൽ തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ എത്തും. എറിക് ബയിയെ വാങ്ങേണ്ട എന്ന് മാഴ്സെ തീരുമാനിച്ചിരിക്കുകയാണ്. ബൈ ക്ലോസ് ഉണ്ടായിരുന്നു എങ്കിലും മാഴ്സെ താരത്തിന്റെ പ്രകടനത്തിൽ തൃപ്തരല്ല. താരം സമ്മറിൽ യുണൈറ്റഡിൽ തിരികെ എത്തിയാലും യുണൈറ്റഡ് താരത്തെ വിൽക്കാൻ ആകും ശ്രമിക്കുക.

20220825 014821

2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലായത് കൊണ്ടായിരുന്നു എറിക് ബയി ക്ലബ് വിട്ടത്. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

Exit mobile version