Site icon Fanport

എറിക് ഡയർ ഇനി ബയേണിന്റെ മാത്രം താരം, 2025 വരെ കരാർ

ബയേൺ മ്യൂണിക്ക് ഡിഫൻഡർ എറിക് ഡയറിന് സ്ഥിര കരാർ നൽകും. ജനുവരിയിൽ സ്പർസിൽ നിന്ന് ലോണിൽ ജർമ്മൻ ക്ലബിലേക്ക് എത്തിയ ഡയറിനെ ബൈ ചെയ്യാനുള്ള ഓപ്ഷൻ ബയേൺ സ്വീകരിച്ചതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. സ്പർസിലെ ഡയറിന്റെ കരാർ ഈ സീസൺ അവസാനം വരെയെ ഉള്ളൂ. അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായിരുന്നു ഡയർ.

എറിക് ഡയർ 24 03 01 00 38 28 265

ബയേണിൽ 2025വരെയുള്ള കരാർ താരം ഒപ്പുവെക്കും. നേരത്തെ ലോൺ ഫീ ആയി 4 മില്യൺ ബയേൺ സ്പർസിന് നൽകിയിരുന്നു.

നേരത്തെ സ്പർസിൽ നിന്ന് ഹാരി കെയ്നെയും ബയേൺ സ്വന്തമാക്കിയിരുന്നു. സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ് ഡയർ. 2014 മുതൽ അദ്ദേഹം സ്പർസിനൊപ്പം ഉണ്ട്. മുമ്പ് പോർച്ചുഗീസ് ക്ലബായ സ്പോർടിങിനായും കളിച്ചിട്ടുണ്ട്.

Exit mobile version