മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധം അവസാന കുറച്ച് മത്സരങ്ങളിലായി പിഴവുകൾ ആവർത്തിക്കുകയാണ്. സ്മാളിംഗും ജോൺസും വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ മാഞ്ചസ്റ്റർ ക്യാമ്പിൽ നിന്ന് ഒരു ആശ്വാസ വാർത്തയാണ് എത്തുന്നത്. ഈ സീസണിൽ പരിക്കിന്റെ പിടിയാലി സീസണിലെ ഭൂരിഭാഗവും നഷ്ടപെട്ട എറിക് ബായി തിരിച്ചെത്തുന്നു എന്നതാണ് വാർത്ത.

പരിക്ക് ഭേദമായ ബായി യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് തിരിച്ചെത്തും എന്നാണ് കരുതപ്പെടുന്നത്. സെവിയ്യയുമായുള്ള യുണൈറ്റഡ് മത്സരത്തിനു മുന്നോടിയായി മൂന്നു ട്രെയിനിംഗ് സെക്ഷനുകളിൽ ബായി പങ്കെടുക്കും. ഇതിൽ മൂന്നിലും ഫിറ്റ്നെസ് തെളിയിക്കുക ആണെങ്കിൽ താരം സെവിയക്കെതിരെ ഇറങ്ങും എന്നാണ് വിവരങ്ങൾ. യുണൈറ്റഡിനായി ഈ‌ സീസണിൽ 10 മത്സരങ്ങൾ മാത്രമാണ് ബായി സ്റ്റാർട്ട് ചെയ്തത്. അതിൽ വെറും നാലു ഗോളുകളെ യുണൈറ്റഡ് വഴങ്ങിയിട്ടുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement