പുത്തൻ കരാറൊപ്പിട്ട്‌ ജെസെ ലിംഗാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ജെസെ ലിംഗാർഡ് ക്ലബ്ബുമായി 4 വർഷത്തേക്ക് പുതിയ കരാർ ഒപ്പിട്ടു, കരാർ പ്രകാരം 2021 വരെ താരം യുണൈറ്റഡിൽ തന്നെ തുടരും. വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള അവസരവും കരാറിലുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ ക്ലബ്ബിന്റെ ഫസ്റ്റ് ടീം അംഗമായി വളർന്ന ലിംഗാർഡ് തന്റെ 7 ആം വയസ്സുമുതൽ യുണൈറ്റഡ് ജേഴ്സി അണിയുന്നുണ്ട് , 2014 -2015 സീസണിൽ തന്റെ ആദ്യ സീനിയർ കളിക്കിറങ്ങിയ ലിംഗാർഡ് ഇതുവരെ ക്ലബ്ബിനായി 70 കളികളിൽ നിന്നായി 11 ഗോളുകളും നേടിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം വെമ്ബ്ലി സ്റ്റേഡിയത്തിൽ ക്ലബ്ബിനു കിരീട ജയങ്ങൾ സമ്മാനിച്ച ഗോളുകളായിരുന്നു.

ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും മുൻപേ ലോൺ അടിസ്ഥാനത്തിൽ ലെസ്റ്റർ സിറ്റി,ബിർമിങ്ഹാം സിറ്റി, ഡെർബി കൺട്രി എന്നീ ക്ലബ്ബ്കൾക്കായും ലിംഗാർഡ് കളിച്ചിട്ടുണ്ട്. ഈ സീസണിൽ മൗറിഞ്ഞോക്ക് കീഴിൽ വേറെ ഏതു യുണൈറ്റഡ് യുവ താരത്തെക്കാളും അവസരങ്ങൾ ലഭിച്ച ലിംഗാർഡിന് കരാർ പ്രകാരം നിലവിലെ പ്രതിഫലത്തിൽ നിന്ന് കാര്യമായ ഉയർച്ചയും ലഭിച്ചേക്കും.

Leave a Comment