സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് തീപാറും പോരാട്ടം

ലണ്ടനിൽ ഇന്ന് ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്മാർ നേർക്ക് നേർ. ചെൽസിയുടെ സ്വന്തം തട്ടകത്തിൽ ഇന്ന് നീലപടക്ക് എതിരാളികൾ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. മികച്ച ഫോമിലുള്ള.ഇരു ടീമുകളും ഇന്ന് ആരാധകർക്ക് മികച ഫുട്ബാൾ വിരുന്ന് ഒരുക്കും എന്ന് ഉറപ്പാണ്. ഇന്ന് രാത്രി 10 നാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗിൽ ഒരൊറ്റ മത്സരം പോലും തോൽകാതെയാണ് സിറ്റിയുടെ ഫോം, എവർട്ടനോട് സമനില വഴങ്ങിയതൊഴികെ എല്ലാ മത്സരങ്ങളും ജയിച്ച മാഞ്ചസ്റ്റർ സിറ്റി ലീഗിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ചെൽസി ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ശക്തമായ ഫോം വീണ്ടെടുത്ത് 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ചാംപ്യൻസ് ലീഗിൽ ശക്തരായ അത്ലറ്റിക്കോയെ അവരുടെ മൈതാനത്ത് തോൽപിച്ചു വരുന്ന ചെൽസിയെ നേരിടുക സിറ്റിക്ക് അത്ര എളുപ്പമാവാൻ ഇടയില്ല. പക്ഷെ ചാംപ്യൻസ് ലീഗ് മത്സരത്തിന് ശേഷം ഒരു ദിവസം മാത്രം വിശ്രമം ലഭിച്ച ചെൽസി കളിക്കാർ ഫിട്നെസിൽ രണ്ടു ദിവസം അവധി ലഭിച്ച സിറ്റി താരങ്ങളെക്കാൾ പിന്നിലായാൽ അത്ഭുതപെടാനില്ല. ചെൽസി പരിശീലകൻ കോണ്ടേ ഫിക്സ്ചറിലെ ഇത്തരം പ്രശ്നങ്ങൾ ചൂണ്ടികാണിക്കുകയും ചെയ്തു.

ടോപ്പ് സ്കോറർ അഗ്യൂറോ ആംസ്റ്റർഡാമിൽ കാർ അപകടത്തിൽ പരിക്കേറ്റ കാരണം ഇത്തവണ കളിക്കാൻ ഉണ്ടാവില്ല എന്നത് ഗാർഡിയോളക്ക് പ്രശ്നമാകുമെങ്കിലും ഗബ്രിയേൽ ജിസുസ്‌ഉണ്ട് എന്നത് ആശ്വാസമാകും. പരിക്കേറ്റ ബെഞ്ചമിൻ മെൻഡിയും ഇത്തവണ കളിക്കാൻ സിറ്റി നിരയിൽ ഉണ്ടാവില്ല. പക്ഷെ സിൽവയും, ഡു ബ്രെയ്നയും, ഫെർണാൻഡിഞോയും അടക്കമുള്ള സിറ്റി മധ്യ നിരയെ നേരിടുക എന്നതാവും ചെൽസി പ്രതിരോധം നേരിടുന്ന വലിയ വെല്ലുവിളി. ചെൽസി നിരയിൽ ഹസാർഡ് ഇത്തവണ തുടക്കം മുതൽ തന്നെ കളിച്ചേക്കും. അസാമാന്യ ഫോമിൽ കളിക്കുന്ന മൊറാത്ത കൂടെ ചേരുമ്പോൾ സിറ്റി പ്രതിരോധത്തിനും പിടിപത്‌ പണിയാവും. ചെൽസി നിരയിൽ സസ്‌പെൻഷൻ നേരിടുന്ന ഡേവിഡ്‌ലൂയിസിന്റെ പകരം അന്ദ്രിയാസ് ക്രിസ്റ്റിയൻസനോ റൂദികറോ ആദ്യ ഇലവനിൽ ഇടം നേടിയേക്കും.

കഴിഞ്ഞ സീസണിൽ രണ്ടു മത്സരങ്ങളിലും പെപ്പിന്റെ ടീമിനെ പരാജയപ്പെടുത്തിയ ചെൽസിക്ക് ആ റെക്കോർഡ് തുടരാനുള്ള അവസരം കൂടിയാണ് ഇന്ന് ലഭിക്കുക. പെപ്പിന് തന്നെ കരിയറിൽ ആദ്യമായി ഒരേ സീസണിൽ രണ്ടു തവണ തോൽപിച്ച ആദ്യ ടീമിനെതിരെ ജയം നേടി തിരിച്ചടിക്കാനുള്ള അവസരവും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡീന്‍ എല്‍ഗാറിനു ഇരട്ട ശതകം നഷ്ടം, ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച
Next articleഇന്നെങ്കിലും ഒരു ഗോളടിക്കാമെന്ന മോഹവുമായി ക്രിസ്റ്റൽ പാലസ് ചുവന്ന ചെകുത്താന്മാർക്കെതിരെ