ബുസ്കെറ്റ്സിനെയും മറികടക്കുന്ന താരം സ്പെയിനിൽ ഉണ്ടെന്ന് എൻറികെ

സ്പെയിൻ കണ്ട ഏറ്റവും മികച്ച ഡിഫൻസീവ് മിഡ് എന്ന് വിശേഷിപ്പിക്കുന്ന സെർജിയോ ബുസ്കെറ്റ്സിനെയും മറികടക്കാൻ കഴിവുള്ള താരം ഇപ്പോൾ സ്പെയിനിന് കൂടെ ഉണ്ടെന്ന് സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറികെ. അത്ലറ്റിക്കോ മാഡ്രിഡിന്റെ മിഡ്ഫീൽഡർ റോഡ്രിയെ ആണ് എൻറികെ വാനോളം പുകഴ്ത്തിയത്. ഈ ചെറുപ്രായത്തിൽ ഇത്രയും പ്രശംസ പാടില്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ പരിശീലകൻ റോഡ്രി ഇപ്പോൾ തന്നെ ബുസ്കെറ്റ്സിനൊപ്പം ഉള്ള താരമാണെന്ന് പറഞ്ഞു.

22കാരനായ റോഡ്രി ഭാവിയിൽ ബുസ്കെറ്റ്സ് കരിയർ എത്തിയതിനേക്കാൾ മികവുള്ള താരമായി ഉയരുമെന്നും സ്പാനിഷ് പരിശീലകൻ പറഞ്ഞു. എൻറികെയുടെ ആദ്യ സ്പാനിഷ് ടീമിൽ തന്നെ റോഡ്രി ഇടം നേടിയിരുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ബുസ്കെറ്റ്സിന് പകരക്കാരനായി എത്തിയ റോഡ്രി മികച്ച പ്രകടനം തന്നെ നടത്തുകയും ചെയ്തിരുന്നു.

Exit mobile version