വീണ്ടും കിരീടം ചൂടി ഇംഗ്ലണ്ട് യുവ നിര

പോർച്ചുഗലിനെ കീഴടക്കി ഇംഗ്ലണ്ട് അണ്ടർ 19 യൂറോ കിരീടം സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടർ 19 യൂറോപ്യൻ കിരീടം നേടുന്നത്. 2-1 നാണ് ഇംഗ്ലണ്ട് യുവ നിര പോർച്ചുഗലിനെ തകർത്തത്.

ജോർജിയയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഈസ സുലൈമാനിലൂടെ ഇംഗ്ലണ്ട് മുന്നിൽ എത്തിയെങ്കിലും ഡിഫൻഡർ ദുജോണ് സ്റ്റെർലിങ് വഴങ്ങിയ സെൽഫ് ഗോളിൽ ഇംഗ്ലണ്ട് സമനില വഴങ്ങി. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ലൂക്കസ് മേച്ച ഇംഗ്ലണ്ടിനെ 68 ആം മിനുട്ടിൽ ലീഡിൽ എത്തിക്കുകയായിരുന്നു.  ഈ ജയത്തോടെ ഇംഗ്ലണ്ട് യുവ നിര നേടുന്ന രണ്ടാം പ്രധാന കിരീടമാണിത്. നേരത്തെ അണ്ടർ 20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് അണ്ടർ 17 യൂറോ ഫൈനലിലും പ്രവേശിച്ചിരുന്നു.

Previous articleഡേവിഡ് വിയ്യ MLS ലെ മികച്ച താരം
Next articleചാമ്പ്യൻസ് ലീഗ് കളിക്കാതെ പറ്റില്ല, ആഴ്സണൽ വിടുമെന്ന് സൂചന നൽകി സാഞ്ചേസ്