ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍

ആവേശകരമായ മത്സരത്തില്‍ വെനിസ്വേലയെ ഏക ഗോളിനു തകര്‍ത്ത് ഇംഗ്ലണ്ടിനു അണ്ടര്‍ 20 ലോകകപ്പ് കിരീടം. 35ാം മിനുട്ടില്‍ ഡൊമിനിക് കാല്‍വെര്‍ട്-ലെവിന്‍ ആണ് ഇംഗ്ലണ്ടിന്റെ വിജയ ഗോളും മത്സരത്തില്‍ പിറന്ന ഏക ഗോളും സ്വന്തമാക്കിയത്. മത്സരത്തില്‍ വെനിസ്വേലയ്ക്ക് ലഭിച്ച പെനാള്‍ട്ട് അവസരം തടഞ്ഞ ഫ്രെഡ്ഡി വുഡ്മാന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായകമായത്. തന്റെ ആദ്യം ശ്രമം വിജയകരമായിരുന്നില്ലെങ്കിലും റീബൗണ്ട് ഡൊമനിക് വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ നിര്‍ണ്ണായകമായ രണ്ട് സേവുകളാണ് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ നടത്തിയത്. സെര്‍ജിയോ കോര്‍ഡോവയുടെ ഒരു ശ്രമവും പെനാരാന്‍ഡയുടെ പെനാള്‍ട്ടി ശ്രമവുമായിരുന്നു ഇത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് U-20 ലോക ചാമ്പ്യന്മാരാകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ഇറ്റലിയ്ക്ക് മൂന്നാം സ്ഥാനം
Next articleദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച