ഇംഗ്ലണ്ട് U-17 ക്യാപ്റ്റന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

ഇംഗ്ലണ്ട് അണ്ടർ 17 ക്യാപ്റ്റനായ ജെയിംസ് ഗാർണറിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ആദ്യ പ്രൊഫഷണൽ കരാർ. മധ്യനിര താരമായ ജെയിംസ് അണ്ടർ 17 യൂറോകപ്പിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ടിനെ സെമിവരെ എത്തിച്ച ക്യാപ്റ്റന് പ്രൊഫഷണൽ കരാർ നൽകാൻ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂത്ത് പ്രീമിയർ ലീഗിലെ നോർത്ത് ചാമ്പ്യന്മാരാക്കുന്നതിലും ജെയിംസ് പ്രധാന പങ്കുവഹിച്ചിരുന്നു. താൻ ഈ കരാറിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ ജെയിംസ് ഇതൊരു തുടക്കം മാത്രമായാണ് താൻ കണക്കാക്കുന്നത് എന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോം അഡ്വാന്റേജും സ്പിന്‍ കരുത്തിനെയും ആശ്രയിച്ച് കൊല്‍ക്കത്ത, അട്ടിമറി സാധ്യതകള്‍ തേടി രാജസ്ഥാന്‍
Next articleനൈജീരിയൻ ഇന്റർനാഷണൽ ബ്രൈറ്റണിൽ