Site icon Fanport

വെംബ്ലിയിൽ വെച്ച് ഐസ്‌ലാന്റിനോട് തോറ്റ് ഇംഗ്ലണ്ട്

യൂറോകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് ഐസ്ലാൻഡിനോട് പരാജയപ്പെട്ടു. ഇംഗ്ലണ്ട് ഹോം ഗ്രൗണ്ട് ആയ വെംബ്ലിയിൽ വച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ പരാജയം. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ത്രോസ്റ്റൻസൺ നേടിയ ഗോളിലാണ് ഐസ്‌ലാൻഡ് വിജയം നേടിയത്. ആ ഗോളിന് മറുപടി പറയാനോ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ ഇംഗ്ലണ്ടിന് ആയില്ല.

ഇംഗ്ലണ്ട് 24 06 08 08 29 05 583

സൗത്ത് ഗേറ്റിന്റെ ടീമിന് ആകെ ഒരു ഷോട്ട് ആണ് ടാർഗെറ്റിലേക്ക് തൊടുക്കാനായത്‌. വെംബ്ലിയിൽ ഇത് തുടർച്ച മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ടിന് വിജയം നേടാൻ ആകാതെ പോകുന്നത്. ഇതിനു മുന്നേ നടന്ന ബെൽജിയത്തിനെതിരായ മത്സരവും ബ്രസീലിനെതിരായ മത്സരവും ഇംഗ്ലണ്ട് വിജയിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഇപ്പോൾ അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരമാണ് വിജയിച്ചത്. യൂറോകപ്പിലേക്ക് പോകുമ്പോൾ ഇങ്ങനെ ഒരു മോശം ഫോമിൽ പോകുന്നത് ഇംഗ്ലണ്ടിന് ആശങ്ക നൽകുന്നുണ്ട്

Exit mobile version