Picsart 22 09 21 16 46 06 787

ഖത്തർ ലോകകപ്പ്, ഇംഗ്ലണ്ട് അണിയുന്ന ജേഴ്സികൾ പുറത്തിറക്കി

ഖത്തർ ലോകകപ്പ്: ലോകകപ്പിന് ആയി രണ്ട് മാസം മാത്രം ശേഷിക്കെ അന്താരാഷ്ട്ര ടീമുകൾ അവരുടെ ജേഴ്സി പുറത്തിറക്കി കൊണ്ട് ഇരിക്കുകയാണ്. ഇന്ന് ഇംഗ്ലണ്ട് അവരുടെ ജേഴ്സി പുറത്ത് ഇറക്കി. ഇംഗ്ലീഷ് താരങ്ങൾ കിറ്റുകൾ ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇംഗ്ലണ്ട് ഇന്ന് പങ്കുവെച്ചു. നൈക് ഒരുക്കിയ എവേ ജേഴ്സിയും ഹോം ജേഴ്സിയും ആണ് ഇന്ന് പുറത്ത് ഇറങ്ങിയത്. ചുവപ്പു നിറത്തിൽ ആണ് എവേ ജേഴ്സി. വെള്ള നിറത്തിൽ ആണ് ഹോം ജേഴ്സി. യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് ലോകകപ്പിൽ കിരീടം ആണ് ലക്ഷ്യമിടുന്നത്.

Exit mobile version