Site icon Fanport

എമിലെ സ്മിത് റോ ആഴ്സണലിൽ തുടരും

ഇരുപതുകാരനായ താരം എമിലെ സ്മിത് റോയുടെ കരാർ ആഴ്സണൽ പുതുക്കും. താരത്തിന് ആഴ്സണൽ വാഗ്ദാനം ചെയ്ത അഞ്ചു വർഷത്തെ കരാർ താരം അംഗീകരിച്ചിരിക്കുകയാണ്. ഉടൻ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഈ സീസണിലെ ആഴ്സണലിന്റെ ചുരുക്കം ചില പോസിറ്റീവുകളിൽ ഒന്നാണ് എമിലെ സ്മിത് റോ.

2010 മുതൽ ആഴ്സണലിന്റെ ഒപ്പം ഉള്ള താരമാണ് എമിലെ സ്മിത് റോ. മുമ്പ് ലോൺ അടിസ്ഥാനത്തിൽ ലൈപ്സിഗിനു വേണ്ടിയും ഹഡേഴ്സ് ഫീൽഡിനു വേണ്ടിയും എമിലെ സ്മിത് റോ കളിച്ചിട്ടുണ്ട്. 2026വരെ ആഴ്സണലിന്റെ പ്രധാന താരമായി തന്നെ താരം ഉണ്ടാകും. ഇംഗ്ലീഷ് അണ്ടർ 21 ടീമിലെ താരമാണ് എമിലെ ഇപ്പോൾ‌. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലീഷ് ടീമിൽ എമിലെ സ്മിത് റോയും ഉണ്ടായിരുന്നു.

Exit mobile version