Picsart 23 05 14 12 37 49 061

അർജന്റീനയുടെ ലോകകപ്പ് ഹീറോ എമി മാർട്ടിനസ് ഇന്ത്യയിലേക്ക്

അർജന്റീനയുടെ ഫിഫ ലോകകപ്പ് ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലേക്ക് വരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ആകും എമി ഇന്ത്യയിൽ എത്തുക. കൊൽക്കത്തയിൽ ഒരു പ്രമോഷണൽ ഇവന്റിനായാകും എമി എത്തുക. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച സത്രദു ദത്ത ആണ് എനിയുടെ വരവിന്റെയും പിറകിൽ.

സത്രദു ദത്ത മാർട്ടിനെസുമായി ചർച്ച ചെയ്ത് താരം കൊൽക്കത്തയിൽ എത്തും എന്ന് ഉറപ്പിച്ചിട്ടുണ്ട്. 1970-കളിൽ പെലെയും 2008-ൽ മറഡോണയും കൊൽക്കത്തയിൽ എത്തിയിരുന്നു. ദുംഗ, കഫു, ലോതർ മത്തൗസ് എന്നിവരും മുമ്പ് കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ലോകകപ്പിൽ എമി മാർട്ടിനസ് ആയിരുന്നു പെനാൾട്ടി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോ ആയത്. ഗോൾഡ ഗ്ലോവും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി കളിക്കുകയാണ് എമി. ഈ സീസൺ കഴിഞ്ഞാകും താരം കൊൽക്കത്തയിൽ എത്തുക.

Exit mobile version