Picsart 23 03 26 01 58 51 112

വനിതാ എൽ ക്ലാസികോയിലും റയലിനെ ബാഴ്സലോണ തോല്പ്പിച്ചു

ഒരു എൽ ക്ലാസികോയിൽ കൂടെ ബാഴ്സലോണക്ക് വിജയം. സ്‌പെയിനിലെ രണ്ട് മുൻനിര വനിതാ ഫുട്‌ബോൾ ടീമുകളായ എഫ്‌സി ബാഴ്‌സലോണ ഫെമെനിയും റയൽ മാഡ്രിഡ് ഫെമെനിനോയും ഏറ്റുമുട്ടിയ ഇന്നത്തെ ആവേശകരമായ മത്സരത്തിൽ കാറ്റലോണിയൻ ടീമാണ് 1-0ന് വിജയിച്ചത്. എസ്താഡി ജോഹാൻ ക്രൈഫിൽ നടന്ന കളിയിൽ, ഇരു ടീമുകളും ഗോളടിക്കാനുള്ള നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു.

എഫ്‌സി ബാഴ്‌സലോണ ആൺ 77-ാം മിനിറ്റിൽ ലീഡ് എടുത്തത്. പെനാൽറ്റി ഗോളാക്കി ഫ്രിഡോലിന റോൾഫോ ആൺ തന്റെ ടീമിനെ മുന്നിലെത്തിച്ചത്. കളിയുടെ ശേഷിക്കുന്ന മിനിറ്റുകളിൽ സമനില ഗോൾ കണ്ടെത്താൻ റയൽ മാഡ്രിഡ് ഫെമെനിനോ കഠിനമായി പൊരുതിയെങ്കിലും ബാഴ്‌സലോണയുടെ പ്രതിരോധം മറികടക്കാൻ ഒരു വഴി കണ്ടെത്താനായില്ല.

ഈ വിജയത്തോടെ എഫ്‌സി ബാഴ്‌സലോണ ഫെമിനി പ്രൈമറ ഡിവിഷനിൽ ഒന്നാമത് നിൽക്കുകയാണ്‌. ബാഴ്സലോണക്ക് 69 പോയിന്റാണ് ഉള്ളത്‌. റയൽ മാഡ്രിഡ് 56 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

Exit mobile version