ഈജിപ്തിൽ നിന്നൊരു അസിസ്റ്റന്റ് കോച്ചുമായി ഗോകുലം

- Advertisement -

ഐ ലീഗ് തുടങ്ങാനിരിക്കെ ഈജിപ്തില്‍ നിന്ന് മുഹമ്മദ് എന്ന അസിസ്റ്റന്റ് കോച്ചിനെ വരുത്തിയിരിക്കുകയാണ് കേരളത്തിന്റ സ്വന്തം ഗോകുലം എഫ് സി. 2011ന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ക്ലബ് ഐ ലീഗില്‍ അരങ്ങേറുന്നത്. അരങ്ങേറ്റം ഗംഭീരമാക്കാൻ ആണ് ഈജിപ്തിൽ നിന്നൊരു അസിസ്റ്റന്റ് കോച്ചിനെ വരുത്തിയത്.

Pic: Amritha AS

ഗോകുലം എഫ് സിയുടെ ഹെഡ് കോച്ച് ബിനോ ജോർജ്ജിനെ അസിസ്റ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം നേരിട്ട് ക്ലബിൽ എത്തുകയായിരുന്നു. ഗോകുലം ക്ലബിന്റെ ഫെസിലിറ്റികള്‍ പരിശോധിച്ച് ഫെസിലിറ്റികളില്‍ സംതൃപ്തനായ അദ്ദേഹം ക്ലബിനൊപ്പം കൂടാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഫാന്‍പ്പേര്‍ട്ടിന് നല്‍ക്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement