Picsart 25 07 13 13 06 43 059

എഡ്മണ്ട് ലാൽറിൻഡിക ഈസ്റ്റ് ബംഗാളിലേക്ക്; മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു


ഈസ്റ്റ് ബംഗാൾ എഫ്‌സി ഇന്ത്യൻ മുന്നേറ്റനിര താരം എഡ്മണ്ട് ലാൽറിൻഡികയെ ഇന്റർ കാശി എഫ്‌സിയിൽ നിന്ന് മൂന്ന് വർഷത്തെ കരാറിൽ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. മിസോറാമിൽ നിന്നുള്ള 26 വയസ്സുകാരനായ താരം അഞ്ച് വർഷത്തിന് ശേഷം കൊൽക്കത്ത ക്ലബ്ബിലേക്ക് മടങ്ങിയെത്തുകയാണ്. 10-ാം നമ്പർ ജേഴ്സിയായിരിക്കും താരം ക്ലബിൽ ധരിക്കുക എന്ന് ക്ലൻ സ്ഥിരീകരിച്ചു.


2019-20 ഐ-ലീഗ് സീസണിൽ ബെംഗളൂരു എഫ്‌സിയിൽ നിന്ന് ലോണിൽ ആണ് മുമ്പ് എഡ്മണ്ട് ഈസ്റ്റ് ബംഗാളിൽ കളിച്ചത്. 2024-25 സീസണിൽ ഇന്റർ കാശിക്കുവേണ്ടി 24 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 6 അസിസ്റ്റുകളും എഡ്മണ്ട് നേടി. കഴിഞ്ഞ രണ്ട് ഐ-ലീഗ് സീസണുകളിൽ അദ്ദേഹം 8 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ താരമായ അദ്ദേഹം അഞ്ച് വർഷം ബെംഗളൂരു എഫ്‌സിയോടൊപ്പം ഉണ്ടായിരുന്നു. 2024 ജൂണിൽ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

Exit mobile version