Site icon Fanport

ഈസ്റ്റ് ബംഗാൾ വലയിൽ എട്ടു ഗോളടിച്ച് ഗോകുലം കേരള തുടങ്ങി

ഇന്ത്യൻ വനിതാ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് ഗംഭീര തുടക്കം. ഇന്ന് അഹമ്മദാബാദിൽ വെച്ച് നടന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ലീഗിലെ അരങ്ങേറ്റക്കാരായ ഈസ്റ്റ് ബംഗാളിനെ വലിയ മാർജിനിൽ ഗോകുലം കേരള തോൽപ്പിച്ചു. രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ഗോകുലം കേരള ഇന്ന് വിജയിച്ചത്. അഞ്ചു ഗോളുകളുമായി സബിത്ര ഗോകുലം കേരളയുടെ ഹീറോ ആയി.

ഗോകുലം കേരള 23 04 26 19 09 57 337

2,3,22,70, 80 മിനുട്ടുകളിൽ ആയിരുന്നു സബിത്രയുടെ ഗോളുകൾ. ഇന്ദുമതി, ഗ്രേസ്, വിവിയൻ എന്നിവരും ഗോകുലം കേരളയ്ക്കായി ഗോൾ നേടി. അടുത്ത മത്സരത്തിൽ ഏപ്രിൽ 29ന് ഗോകുലം കേരള സ്പോർട്സ് ഒഡീഷയെ നേരിടും.

Exit mobile version