Site icon Fanport

ഡ്യൂറണ്ട് കപ്പ്; റെഡ് കാർഡ് തുണച്ചു, ഈസ്റ്റ് ബംഗാളിന് വിജയം

ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് വിജയം. ഇന്ന് റെഡ് ആർമിയെ നേരിട്ട ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന നിമിഷങ്ങളിൽ പിറന്ന രണ്ടു ഗോളുകളാണ് ഈസ്റ്റ് ബംഗാളിനെ വിജയിപ്പിച്ചത്‌. 82ആം മിനുട്ടിൽ റെഡ് ആർമി താരം സഹ്നൂസിന് ചുവപ്പ് കിട്ടിയതാണ് കളിയുടെ ഗതി മാറ്റിയത്.

ചുവപ്പ് കാർഡോടെ 10 പേരായി ചുരുങ്ങിയ റെഡ് ആർമി പരുങ്ങലിലായി. അതിനു ശേഷം 85ആം മിനുട്ടിൽ ഫ്രീകിക്കിലൂടെ ജെയിംസ് സാന്റോസ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകി. കളിയുടെ അവസാന നിമിഷം ബിദ്യാസാഗർ സിംഗ് ഈസ്റ്റ് ബംഗാളിന് വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. ഇനി അഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിആർമി റെഡിനെ നേരിടും.

Exit mobile version