
ഐ എസ് എൽ – ഐ ലീഗ് സൗഹൃദ മത്സരത്തിൽ ഐ ലീഗിന് ജയം. ഇന്ന് നടന്ന എഫ് സി ഗോവയും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടത്തിലാണ് ഐ ലീഗ് ക്ലബായ ഈസ്റ്റ് ബംഗാൾ വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
ഈസ്റ്റ് ബംഗാൾ ആദ്യ പകുതിയിൽ ബ്രണ്ടന്റെ ഗോളിലൂടെ ലീഡ് എടുത്തിരുന്നു എങ്കിലും രണ്ടാം പകുതിയിൽ യുവ സ്ട്രൈക്കർ മൻവീർ സമനില ഗോളുമായി എഫ്സി ഗോവയുടെ രക്ഷയ്ക്ക് എത്തി. പക്ഷെ 82ആം മിനുട്ടിൽ ചാർലെസിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് തിരിച്ചുപിടിച്ച് വിജയം ഉറപ്പിച്ചു.
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial