ഈസ്റ്റ് ബംഗാൾ മാനേജർ സ്വപൻ ബാൾ വിടപറഞ്ഞു

- Advertisement -

നാൽപ്പതു വർഷത്തോളമായി ഈസ്റ്റ് ബംഗാൾ ക്ലബിന്റെ നെടുംതൂണായി പ്രവർത്തിച്ച സ്വപൻ ബാൾ വിട പറഞ്ഞു. ഇന്ന് പുലർച്ചെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 71 വയസ്സായിരുന്നു. ക്യാൻസർ രോഗവുമായി കുറച്ചുകാലമായി മല്ലിടുകയായിരുന്നു സ്വപൻ ബാൾ.

നാപ്പതു വർഷത്തോളമായി ഈസ്റ്റ് ബംഗാൾ ക്ലബിനോടൊപ്പം ഉള്ള സ്വപൻ ബാൾ ഗോൾ കീപ്പറായി ഈസ്റ്റ് ബംഗാൾ റിസേർവ് ക്ലബിനു കളിച്ചായിരുന്നു ആദ്യം ഈസ്റ്റ് ബംഗാളിന്റെ ഭാഗമായത്. ഫുട്ബോൾ കരിയർ സീനിയർ നിലയിലേക്ക് എത്തിയില്ലാ എങ്കിലും അന്നു മുതൽ തന്നെ സ്വപൻ ബാൾ ഈസ്റ്റ് ബംഗാളിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒപ്പം കൂടി. ഈസ്റ്റ് ബംഗാളിനെ ഇന്ത്യയിലെ മികച്ച ക്ലബുകളിൽ ഒന്നാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. സ്ഥിതി മോശമായിരുന്ന അവസാന കാലഘട്ടത്തിൽ പോലും അദ്ദേഹം ക്ലബുമായുള്ള ബന്ധം വിട്ടിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement