Site icon Fanport

നിശു കുമാറിന് ചുവപ്പ് കാർഡ്, രണ്ട് ഗോൾ ലീഡ് തുലച്ച് ഈസ്റ്റ് ബംഗാൾ

ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ബംഗ്ലാദേശ് ആർമി ടീമിനോട് സമനില വഴങ്ങി. രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാൾ വിജയം കൈവിട്ട് 2-2ന്റെ സമനില വഴങ്ങിയത്. അവസാന രണ്ടു മിനുട്ടിൽ ആണ് ബംഗ്ലാദേശ് ആർമിയുടെ രണ്ട് ഗോളുകളും വന്നത്. 33ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സോൾ ക്രെസ്പോ ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്.

ഈസ്റ്റ് ബംഗാൾ 23 08 06 19 19 33 490

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ സ്ട്രൈക്കർ സിവേരിയോ ലീഡ് ഇരട്ടിയാക്കി. വിജയം ഉറപ്പിക്കാൻ വേണ്ടി ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് 67ആം മിനുട്ടിൽ നിശു കുമാറിന് കിട്ടിയ ചുവപ്പ് കാർഡ് തിരിച്ചടിയായി. 88ആം മിനുട്ടിൽ എമോണിലൂടെ ബംഗ്ലാദേശ് ടീം ഒരു ഗോൾ മടക്കി. ഇഞ്ച്വറി ടൈമ മെറാജിലൂടെ അവർ സമനില ഗോളും നേടി. ഖാബ്രയുടെ ഒരു തെറ്റായ പാസ് ബംഗ്ലാദേശിന്റെ ഗോളിലേക്ക് വഴിവെച്ചു.

Exit mobile version