ഈസ്റ്റ് ബംഗാളിന് സ്പെയിനിൽ നിന്ന് അസിസ്റ്റന്റ് കോച്ച്

ഈസ്റ്റ് ബംഗാളിനെ കൂടുതൽ ശക്തമാക്കാൻ സ്പെയിനിൽ നിന്ന് ഒരു അസിസ്റ്റന്റ് പരിശീലകൻ കൂടെ എത്തി. 35കാരനായ സ്പാനിഷ് കോച്ച് ജോസഫ് മരിയ ഫെരെ എന്ന കോകോ ആണ് പരിശീലകനായി ചുമതലയേറ്റത്. പ്യൂർട്ടോ റികോ ക്ലബായ ബയമോൺ എഫ് സിയിൽ നിന്നാണ് കോക്കോ ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. ഈസ്റ്റ് ബംഗാളിന്റെ പരിശീലകൻ അലെയാൻട്ര മെനെൻഡസിനു കീഴിൽ മുമ്പ് പ്രവർത്തിച്ച പരിചയം കോക്കോയ്ക്ക് ഉണ്ട്. രണ്ട് വർഷത്തെ കരാറാണ് ഇദ്ദേഹം ഈസ്റ്റ് ബംഗാളുമായി ഒപ്പുവെച്ചത്. യുവേഫ എ ലൈസൻസ് ഉള്ള പരിശീലകനാണ്.

Exit mobile version