Picsart 23 04 27 20 25 29 042

ഡിബാലയുടെ കരാർ റോമ പുതുക്കി

പൗലോ ഡിബാലയുടെ എഎസ് റോമയുമായുള്ള കരാർ 2026 ജൂൺ വരെ നീട്ടി. താരത്തിന്റെ കരാറിലെ ക്ലോസ് ഉപയോഗിച്ചാണ് കരാർ 2026ലേക്ക് നീട്ടിയത്‌. 2022ൽ റോമയിൽ ചേർന്ന അർജന്റീനിയൻ ഫോർവേഡ്, 2024-25 ൽ സീരി എയിലും യൂറോപ്പ ലീഗിലുമായി 24 മത്സരങ്ങളിൽ കളിച്ചതോടെയാണ് കരാറിലെ ക്ലോസ് ഉപയോഗിച്ച് കരാർ നീട്ടപ്പെട്ടത്.

ഈ സമ്മർ മുതൽ ഡിബാലയുടെ കരാറിലെ 12 മില്യൺ യൂറോ റിലീസ് ക്ലോസ് ആക്റ്റീവ് ആകും. കരാർ പുതുക്കിയെങ്കിലും ഡിബാല അടുത്ത സീസണോടെ ക്ലബ് വിടാൻ സാധ്യതയുണ്ട്. ഡിബാലക്ക് ആയി സൗദിയിൽ നിന്ന് ക്ലബുകൾ മുന്നോട്ട് വരാൻ സാധ്യതയുണ്ട്.

Exit mobile version