ക്വാർട്ടർ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ

Img 20210915 010958

ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്നും കൂടെ വിജയിച്ച് ക്വാർട്ടർ ഉറപ്പിക്കുക ആകും ലക്ഷ്യമിടുന്നത്. ബെംഗളൂരു എഫ് സിയുടെ ടൂർണമെന്റിലെ ആദ്യ മത്സരമാകും ഇത്. യുവതാരങ്ങളുമായാണ് ബെംഗളൂരു എഫ് സി ഡ്യൂറണ്ട് കപ്പിന് ഇറങ്ങുന്നത്. മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിനും ഷാരോണും ബെംഗളൂരു സ്ക്വാഡിൽ ഉണ്ട്‌.

ആദ്യ മത്സരത്തിൽ ഗോൾ അടിച്ച ലൂണ ആകും ഇന്നും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിനെ നയിക്കുക. പരിക്കേറ്റ ഹക്കു ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല. സഹലും ഇന്ന് കളിക്കാൻ സാധ്യതയില്ല. ഇന്നത്തെ മത്സരത്തിൻ മഴയുടെ ഭീഷണിയും ഉണ്ട്. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന മത്സരം addatimesൽ കാണാം.

Previous articleമരുന്നടി ടെസ്റ്റിൽ വീണ്ടും പരാജയം, ബ്രിട്ടന്റെ ഒളിമ്പിക്‌സിലെ 4×100 മീറ്റർ റിലെ വെള്ളി നഷ്ടമാവും
Next article7 വിക്കറ്റ് ജയവുമായി പാട്രിയോട്സ് ഫൈനലിൽ