ഡ്യൂറണ്ട് കപ്പ് നേടൽ തന്നെ ലക്ഷ്യം, ശക്തമായ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക്

ഡ്യൂറണ്ട് കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. 29 അംഗ സ്ക്വാഡുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക് പോകുന്നത്. നാലു വിദേശ താരങ്ങളും ടൂർണമെന്റിനായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്‌. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്. ഇത്തവണ ഡ്യൂറണ്ട് കപ്പിന് എത്തുന്ന ടീമുകളിൽ ഏറ്റവും ശക്തമായ ടീം കേരള ബ്ലാസ്റ്റേഴ്സിന്റേതാകും. ലൂണ, സെപോവിച്, ചെഞ്ചോ, ജോർഗെ പെരേര എന്നീ വിദേശ താരങ്ങൾ ആണ് സ്ക്വാഡിൽ ഉള്ളത്.

രാഹുൽ, സഹൽ, ജീക്സൺ, ജെസ്സൽ, ആൽബിനോ, ഹക്കു, ഖാബ്ര, പ്രശാന്ത്, ഗിവ്സൺ തുടങ്ങി മികച്ച താരങ്ങൾ ഒക്കെ സ്ക്വാഡിൽ ഉണ്ട്. റിസേർവ്സ് ടീമിനായി തിളങ്ങിയ യുവതാരങ്ങളും സ്ക്വാഡിൽ ഉണ്ട്. സെപ്റ്റംബർ 11നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരം. ബെംഗളൂരു എഫ് സി, ഡെൽഹി എഫ് സി, ഇന്ത്യൻ നേവി എന്നീ ടീമുകൾക്ക് ഒപ്പം ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. കൊൽക്കത്തയിലേക്ക് പോകും മുമ്പ് ഒരു സന്നാഹ മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.

ടീം;
20210902 121430

ഡ്യൂറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങൾ തീരുമാനമായി

ഈ ആഴ്ച ആരംഭിക്കുന്ന ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ സ്ക്വാഡിൽ നാലു വിദേശ താരങ്ങൾ ഉണ്ടാകും. സെപോവിച്, ലൂണ, ജോർഗെ പെരേര, ഇന്നലെ സൈൻ ചെയ്ത ചെഞ്ചോ എന്നിവർ ആകും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ഡ്യൂറണ്ട് കപ്പിൽ ഉണ്ടാവുക. ജോർഗെ പെരേരയും ചെഞ്ചോയും നേരിട്ട് കൊൽക്കത്തയിലേക്ക് എത്തുകയാണ് ചെയ്യുക. ലൂണയും സെപോവിചും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അവസാന രണ്ട് ആഴ്ചകളോളമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡ് ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടം ആണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിലൂടെ ലക്ഷ്യം വെക്കുന്നത്.

കിരീടം നിലനിർത്താനായി ഗോകുലം കേരള ഡ്യൂറണ്ട് കപ്പിന് ഒരുങ്ങുന്നു

കോഴിക്കോട്, ഓഗസ്റ്റ് 25: നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി സെപ്റ്റംബർ 12 ന് അവരുടെ ഡ്യുറൻഡ് കാമ്പെയ്‌ൻ ആരംഭിക്കും. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആർമി റെഡ് ടീമിനെ ആകും ഗോകുലം നേരിടുക. ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകൾ ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നിവയാണ്. ടൂർണമെന്റിൽ നാല് ഗ്രൂപ്പുകളുണ്ട്, ഒരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരായ ടീമും റണ്ണേഴ്സ് അപ്പും സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കും.

സെപ്റ്റംബർ 12നു മത്സരശേഷം മലബാറിയൻസ് 16 -ന് ഹൈദരാബാദ് എഫ്.സിയെ നേരിടും, സെപ്റ്റംബർ 20 -ന് അസം റൈഫിൾസിനെതിരെയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.

2019 ൽ കൊൽക്കത്തയിൽ നടന്ന ഡ്യുറാൻഡ് കപ്പിന്റെ അവസാന പതിപ്പിൽ ജേതാക്കളായ ഗോകുലം കേരള എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാർ. എഫ്‌സി കൊച്ചിന് ശേഷം ഡ്യൂറണ്ട് ട്രോഫി ഉയർത്തുന്ന രണ്ടാമത്തെ കേരള ടീമായിരുന്നു മലബാറിയൻസ്.

“ഞങ്ങളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, കാരണം ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരാണ്. ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾ നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഞങ്ങളുടെ ടീം കഴിഞ്ഞ ഒരു മാസമായി ടൂർണമെന്റിനായി കോഴിക്കോട്ട് ഒരുങ്ങുകയാണ്. ”ജികെഎഫ്‌സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ ആനെസ് പറഞ്ഞു.

ടൂർണമെന്റിൽ പങ്കെടുക്കുന്നത് ടീമിന് നല്ല വെല്ലുവിളിയാകുമെന്ന് പരിശീലകൻ വിശദീകരിച്ചു. “കഴിഞ്ഞ വർഷത്തെ ടീമിൽ നിന്ന് 11 കളിക്കാരെ ഞങ്ങൾ നിലനിർത്തിയിട്ടുണ്ട്, കൂടാതെ 13 പുതിയ കളിക്കാർ ഉണ്ട്. അതിനാൽ ലീഗിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന അതേ താളം ഉണ്ടായിരിക്കാൻ ഞങ്ങൾ അവരെ മാനസികമായും തന്ത്രപരമായും തയ്യാറാക്കേണ്ടതുണ്ട്. കളിക്കാർക്ക് പരസ്പരം ഏകോപിപ്പിക്കാനും മനസ്സിലാക്കാനും സമയം ആവശ്യമാണ്, ടൂർണമെന്റ് ഞങ്ങളുടെ ഐലീഗ് കാമ്പെയ്‌നിന്റെ ഒരു ലോഞ്ച് പാഡായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”കോച്ച് പറഞ്ഞു.

സെപ്റ്റംബർ 4 ന് നടക്കുന്ന ടൂർണമെന്റിനായി ടീം കോഴിക്കോട് നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്യൂറണ്ട് കപ്പ് ഫിക്സ്ചറുകൾ ആയി, കേരള ബ്ലാസ്റ്റേഴ്സും ഗോകുലവും പ്രതീക്ഷയിൽ

130ആമത് ഡ്യൂറണ്ട് കപ്പിന്റെ ഫിക്സ്ചറുകൾ തീരുമാനമായി. കേരള ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് സെപ്റ്റംബർ 11നാണ് തങ്ങളുടെ ആദ്യ മത്സരം കളിക്കുക. ഗോകുലം കേരള സെപ്റ്റംബർ 12നും ആദ്യ മത്സരം കളിക്കും. മൂന്ന് മത്സരങ്ങൾ ആണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരോ ടീമിനും ഉണ്ടാവുക. 16 ടീമുകളാണ് ഇത്തവണ ഡൂറണ്ട് കപ്പിൽ കളിക്കുന്നത്. ഇവർ നാലു ഗ്രൂപ്പുകളിലായാകും ഏറ്റുമുട്ടുക. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ആണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ബെംഗളൂരു എഫ് സി, ഇന്ത്യൻ നേവി, ഡെൽഹി എഫ് സി എന്നിവരാണ് ഉള്ളത്.

നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയുടെ ഗ്രൂപ്പിൽ ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സിയും ആർമി റെഡും ആസാം റൈഫിൾസ് എഫ് സിയുമാണ് ഉള്ളത്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളവർ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും.

മൊഹമ്മദൻസ്, സുദേവ, ഗോകുലം കേരള എന്നീ ഐലീഗ് ക്ലബുകളും, ബെംഗളൂരു എഫ് സി, ഹൈദരാബാദ് എഫ് സി, ജംഷദ്പൂർ എഫ് സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ഐ എസ് എൽ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബെംഗളൂരു യുണൈറ്റഡ്, ഡെൽഹി എഫ് സി എന്നീ ടീമുകളും ഒപ്പം ഇന്ത്യൻ ആർമിയുടെ ടീമുകളും ടൂർണമെന്റിനുണ്ട്.

അടുത്ത മാസം കൊൽക്കത്തയിൽ വെച്ച് ആണ് ടൂർണമെന്റ് നടക്കുന്നത്.സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെയാകും ടൂർണമെന്റ് നടക്കുക. ബയോ ബബിളിൽ ആകും ടൂർണമെന്റ് നടക്കുക. 2019ൽ ടൂർണമെന്റ് നടന്നപ്പോൾ മോഹൻ ബഗാനെ ഫൈനലിൽ വീഴ്ത്തിയാണ് ഗോകുലം കേരള കിരീടത്തിൽ മുത്തമിട്ടത്.

Fixture;

Exit mobile version