20220824 204634

ഡൂറണ്ട് കപ്പ്: എ ടി കെ മോഹൻ ബഗാൻ മുംബൈ സിറ്റി മത്സരം സമനിലയിൽ

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് ബിയിൽ നിന്ന് നടന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും ഇന്ന് സമനിലയിൽ പിരിഞ്ഞു. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരം 1-1 എന്ന സ്കോറിനാണ് അവസാനിച്ചത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് പരാജയപ്പെട്ട മോഹൻ ബഗാനെ സംബന്ധിച്ചെടുത്തോളം ഈ സമനില വലിയ തിരിച്ചടിയാണ്.

ഇന്ന് 40ആം മിനുട്ടിൽ കൊളാസോയുടെ ഗോളിലൂടെ മോഹൻ ബഗാൻ ആയിരുന്നു ലീഡ് എടുത്തിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസിന്റെ ഗോൾ മുംബൈ സിറ്റിക്ക് സമനില നൽകി‌. ഡിയസിന്റെ മുംബൈ സിറ്റി കരിയറിലെ ആദ്യ ഗോളാണിത്. ഈ സമനിലയോടെ നാലു പോയിന്റുമായി മുംബൈ സിറ്റി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു‌. മോഹൻ ബഗാൻ ഒരു പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version