മാർക്കസിനും അസറിനും ഇരട്ട ഗോൾ, വൻ വിജയത്തോടെ മൊഹമ്മദൻസ് ക്വാർട്ടറിൽ

Img 20210910 204011

ഡ്യൂറണ്ട് കപ്പിൽ മൊഹമ്മദൻസ് ക്വാർട്ടർ ഫൈനലിൽ എത്തി. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ സി ആർ പി എഫിനെ നേരിട്ട മൊഹമ്മദൻസ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. അസറുദ്ദീനും മാർക്കസ് ജോസഫും ഇന്ന് മൊഹമ്മദൻസിനായി ഇരട്ട ഗോളുകൾ നേടി. മാർക്കസ് ജോസഫിന് ഈ ഗോളുകളോടെ ടൂർണമെന്റിൽ മൂന്ന് ഗോളുകളായി. അസറുദ്ദീനും മൂന്ന് ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞു. ബ്രാൻഡനും ഇന്ന് മൊഹമ്മദൻസിനായി ഗോൾ നേടി.

ഈ വിജയത്തോടെ എ ഗ്രൂപ്പിൽ നിന്ന് മൊഹമ്മദൻസും ബെംഗളൂരു യുണൈറ്റഡും ക്വാർട്ടറിലേക്ക് എത്തി. സി ആർ പി എഫും ഇന്ത്യൻ എയർ ഫോഴ്സും പുറത്തായി.

Previous articleറൊണാൾഡോ നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഇറങ്ങും
Next articleജംഷദ്പൂരിനെ ഞെട്ടിച്ച് ആർമി ഗ്രീൻ