ലോകോത്തര ഗോളുകൾ!! കേരള ബ്ലാസ്റ്റേഴ്സ് ഡൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് | Exclusive

Newsroom

Blasterd

കേരള ബ്ലാസ്റ്റേഴ്സ് 2-0 ആർമി ഗ്രീൻ

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവനിര ഡൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ ആർമി ഗ്രീനെ തകർത്തു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് യുവനിര ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ലോകോത്തര നിരവാരമുള്ള ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾ ഇന്ന് നേടിയത്‌.

കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം ആയിരുന്നു. തുടർ ആക്രമണങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ് 25ആം മിനുട്ടിൽ മുഹമ്മദ് ഐമന്റെ ഗോളിലൂടെ ആണ് മുന്നിൽ എത്തിയത്‌‌. ഐമൻ തൊടുത്ത ചെയ്ത കേർളർ ഷോട്ട് ഗോൾ വലയുടെ ലോർണറിൽ പതിച്ചും ഐമന്റെ ടൂർണമെന്റിലെ മൂന്നാം ഗോളായിരുന്നു ഇത്.

ആദ്യ പകുതിയുടെ അവസാനം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും വന്നു. അരിത്രയുടെ ഒരു ഇടം കാലൻ സ്ട്രൈക്ക് ആയിരുന്നു ആർമിയുടെ കീപ്പറെ കീഴ്പ്പെടുത്തിയത്. ഈ ഗോളും ഐമന്റെ ഗോൾ പോലെ മനംകവരുന്നതായിരുന്നു.

20220831 164325

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചു. വിബിൻ മോഹനന്റെയും അജ്സലിന്റെയും ഷോട്ടുകൾ മികച്ച സേവുകളിലൂടെ ആണ് ആർമി തടഞ്ഞത്. ഐമന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടിയും മടങ്ങി.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 7 പോയിന്റുമായി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഒഡീഷ ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. ആർമി ഗ്രീൻ നാലു പോയിന്റുമായി മൂന്നാമത് ആണ്. ആർമി ഗ്രീന് ഗ്രൂപ്പിൽ ഒരു മത്സരം കൂടെ ബാക്കിയുണ്ട്‌. അവർ അവസാന മത്സരത്തിൽ ഒഡീഷയെ ആണ് നേരിടേണ്ടത്. അത് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിനൊപ്പം പോയിന്റ് നിലയിൽ എത്തും എങ്കിലിം ഹെഡ് ടു ഹെഡ് ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകും.

അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ആദ്യമായാണ് ഐ എസ് എൽ അല്ലാത്ത ഒരു ദേശീയ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്നത്.