ഐമന്റെ ഇരട്ട ഗോൾ, അസ്ഹറിന്റെ ഇരട്ട അസിസ്റ്റ്!! നോർത്ത് ഈസ്റ്റിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്!!

ഡൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് യുവനിരക്ക് ആദ്യ വിജയം. ഇന്ന് മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് നിര എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. ഇരട്ട സഹോദരന്മാരായ മുഹമ്മദ് ഐമൻ ഇരട്ട ഗോളും മുഹമ്മദ് ഐമൻ ഇരട്ട അസിസ്റ്റും നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് കരുത്തേകിം ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ ഇതിനേക്കാൾ വലിയ സ്കോറിന് ബ്ലാസ്റ്റേഴ്സ് വിജയിക്കുമായിരുന്നു.

ആദ്യ പകുതിയിൽ 28ആം മിനുട്ടിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. ലക്ഷ്വദീപ് സ്വദേശിയായ ഐമന്റെ ഫിനിഷ് ആണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ അജ്സലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. അസ്ഹറിന്റെ ത്രൂ ബോൾ സ്വീകരിച്ചായിരുന്നു അജ്സലിന്റെ ഗോൾ.

കേരള ബ്ലാസ്റ്റേഴ്സ്

90ആം മിനുട്ടിൽ ഐമന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ ഐമന്റെ ട്വിൻ സഹോദരൻ അസ്ഹർ ആണ് അസിസ്റ്റ് നൽകിയത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്താണ്. ഇനി ഓഗസ്റ്റ് 31ന് ആർമി ഗ്രീനിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അന്ന് വിജയിച്ച് ക്വാർട്ടർ ഉറപ്പിക്കാൻ ആകുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്‌.