ജംഷദ്പൂരിനെ ഞെട്ടിച്ച് ആർമി ഗ്രീൻ

20210910 203100

ഡ്യൂറണ്ട് കപ്പിൽ ജംഷദ്പൂർ എഫ് സിയെ ഞെട്ടിച്ച് ആർമി ഗ്രീന് വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആർമി ഗ്രീൻ വിജയിച്ചത്. ദീപക് സിംഗ് ഇരട്ട ഗോളുകളുമായി ആർമി ഗ്രീനു വേണ്ടി തിളങ്ങി. 43, 48 മിനുട്ടുകളിൽ ആയിരുന്നു ദീപകിന്റെ ഗോളുകൾ. 58ആം മിനുട്ടിൽ സോചിൻ ചേത്രിയും ആർമിക്കായി ഗോൾ നേടിയത്. ജിതേന്ദ്ര സിംഗ് ആണ് ജംഷദ്പൂരിനായി ഗോൾ നേടിയത്. ആർമി ഗ്രീനിന്റെ ആദ്യ വിജയമാണിത്. ഗ്രൂപ്പ് ബിയിൽ ഇപ്പോൾ ജംഷദ്പൂർ, ആർമി ഗ്രീൻ, ഗോവ എന്നിവർ മൂന്ന് പോയിന്റുമായി നിൽക്കുകയാണ്

Previous articleമാർക്കസിനും അസറിനും ഇരട്ട ഗോൾ, വൻ വിജയത്തോടെ മൊഹമ്മദൻസ് ക്വാർട്ടറിൽ
Next articleആസ്റ്റൺ വില്ലക്കെതിരെ ചെൽസി നിരയിൽ കാന്റെയും പുലിസിക്കുമില്ല