കോൺസ്റ്റന്റൈൻ ഈസ്റ്റ് ബംഗാളിൽ ആദ്യ വിജയം നേടി, ഏഴ് ഗോൾ ത്രില്ലറിൽ മുംബൈ സിറ്റിയെ തോല്പ്പിച്ചു

ഈസ്റ്റ് ബംഗാളിന് പുതിയ പരിശീലകൻ കോൺസ്റ്റന്റൈന്റെ കീഴിലെ ആദ്യ വിജയം. കോൺസ്റ്റന്റൈൻ തന്ത്രങ്ങൾ ഫലപ്രദമായി ഉഒഅയോഗിച്ച ഈസ്റ്റ് ബംഗാൾ ഇന്ന് ഡൂറണ്ട് കപ്പിൽ മുംബൈ സിറ്റിയെ ആണ് തോൽപ്പിച്ചത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 4-3ന്റെ വിജയമാണ് ഈസ്റ്റ് ബംഗാൾ നേടിയത്.

ഇന്ന് ആദ്യ പകുതിയിൽ തന്നെ ആറ് ഗോളുകൾ പിറന്നിരുന്നു. 17ആം മിനുട്ടിൽ സുമീത് പസ്സി ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. 22ആം മിനുട്ടിൽ ക്ലൈറ്റൻ സിൽവ ലീഡ് ഇരട്ടിയാക്കി. 27ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർടിന്റെ ഗോളിലൂടെ മുംബൈ സിറ്റി ആദ്യ ഗോൾ കണ്ടെത്തി. സ്കോർ 1-2. 34ആം മിനുട്ടിൽ വീണ്ടും സുമീത് പസിയുടെ ഗോൾ‌. സ്കോർ ഈസ്റ്റ് ബംഗാളിന് അനുകൂലമായി 3-1.

20220903 225059

പിന്നെ ചാങ്തെയുടെ ഇരട്ട ഗോളുകൾ വന്നു. 36ആം മിനുട്ടിലും 43ആം മിനുട്ടിലും. ഇതോടെ സ്കോർ 3-3 എന്നായി. രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു. 8@ആം മിനുട്ടിൽ ക്ലൈറ്റൻ സിൽവ ആ ഗോൾ കണ്ടെത്തി. ഈസ്റ്റ് ബംഗാളിന് വിജയവും ഉറപ്പായി. ഇന്ന് ജയിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന് ക്വാർട്ടറിൽ കടക്കാൻ ആകില്ല. അഞ്ച് പോയിന്റ് മാത്രമേ ഈസ്റ്റ് ബംഗാളിന് ഗ്രൂപ്പിൽ നേടാനായുള്ളൂ. മുംബൈ സിറ്റി നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.