Img 20220822 202649

ഡൂറണ്ട് കപ്പ്; ഹൈദരാബാദ് എഫ്സിക്ക് വിജയത്തുടക്കം

ഡൂറണ്ട് കപ്പ്; ഐഎഎസ്എൽ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് ഡ്യൂറന്റ് കപ്പിൽ വിജയത്തുടക്കം. ട്രാവു എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് തകർത്തത്. ഹാളിചരണും ബോർഹ ഗോൺസലസും ഇരുപകുതികളിലുമായി വിജയികളുടെ ഗോളുകൾ നേടി.

ഹാളിചരനും മുഹമ്മദ് യാസിറും തുടക്കം മുതൽ തന്നെ ട്രാവു പ്രതിരോധ നിരയെ പരീക്ഷിച്ചു. ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ബോസ്‌കിന് പുറത്തു നിന്നും ഹാളിചരൺ തൊടുത്ത ഷോട്ട് ഗോൾ വലയിൽ പതിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കകം ഹൈദരാബാദ് ലീഡ് ഉയർത്തി. അൻപതിരണ്ടാം മിനിറ്റിൽ ബോർഹ രണ്ടാം ഗോൾ കണ്ടെത്തി. സിവെറിയോ എടുത്ത മികച്ചൊരു ഫ്രീകിക്ക് ട്രാവു കീപ്പർ ബിഷൊർജിത് പണിപ്പെട്ട് ഗോൾ വര കടക്കാതെ രക്ഷിച്ചു.

ആദ്യ മത്സരം വിജയിച്ച ഹൈദരാബാദ് ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റോടെ നെരോകയോടൊപ്പം ഒന്നാം സ്ഥാനത്തെതി. ആദ്യ മത്സരത്തിൽ നെരോകയോടും പരാജയപ്പെട്ടിരുന്ന ട്രാവു ഗ്രൂപ്പിൽ അവസാന സ്‌ഥാനത്താണ്.

Exit mobile version