ഡൂറണ്ട് കപ്പ്; എഫ് സി ഗോവയ്ക്ക് ഒരു പരാജയം കൂടെ, ജംഷദ്പൂരിന് ആദ്യ വിജയം

Img 20220826 215209

ഡൂറണ്ട് കപ്പ്: ജംഷദ്പൂർ എഫ് സിക്ക് ആദ്യ വിജയം. ഇന്ന് എഫ് സി ഗോവയെ നേരിട്ട ജംഷദ്പൂർ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. തുടക്കം മുതൽ ഇന്ന് ജംഷദ്പൂർ നന്നായി കളിക്കുന്നത് ആണ് കാണാൻ ആയത്. എങ്കിലും വിജയ ഗോൾ വരാൻ മത്സരത്തിന്റെ അവസാനം ആയി. 84ആം മിനുട്ടിൽ തപൻ ആണ് ജംഷദ്പൂരിനായി വിജയ ഗോൾ നേടിയത്

എഫ് സി ഗോവയ്ക്ക് ഇത് ടൂർണമെന്റിലെ രണ്ടാം പരാജയം ആണ്. നിലവിലെ ചാമ്പ്യന്മാരായ ഗോവ നേരത്തെ മുഹമ്മദൻസിനോടും പരാജയപ്പെട്ടിരുന്നു. ഇതോടെ ഗോവയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷക്ക് തിരിച്ചടിയായി. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ജംഷദ്പൂരിന് ഈ വിജയം ആശ്വാസമാകും.