Img 20220820 192902

ഡൂറണ്ട് കപ്പ്; 96ആം മിനുട്ടിലെ ഗോളിൽ ചെന്നൈയിനെ സമനിലയിൽ പിടിച്ച് ആർമി ഗ്രീൻ

ഡൂറണ്ട് കപ്പ്; ഇന്ന് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിന് സമനില. ആർമി ഗ്രീൻ ടീമിനെ നേരിട്ട ചെന്നൈയിൻ 2-2 എന്ന സമനില ആണ് വഴങ്ങിയത്. അതും 96ആം മിനുട്ടിലെ ഒരു ഗോളിൽ‌. ഇന്ന് ഇംഫാലിൽ നടന്ന മത്സരത്തിൽ 54ആം മിനുട്ടിൽ കോങ്സായിയുടെ ഗോളിൽ ആർമി റെഡ് ആണ് ലീഡ് എടുത്തത്‌. ഈ 1-0ന്റെ ലീഡ് 89ആം മിനുട്ട് വരെ നീണ്ടു നിന്നു. പിന്നീടായിരുന്നു നാടകീയത്.

89ആം മിനുട്ടിൽ ഡ്യൂകറിലൂടെ ചെന്നൈയിന് സമനില നേടി. അതിനു ശേഷവും അറ്റാക്ക് തുടർന്ന ചെന്നൈയിൻ 94ആം മിനുട്ടിൽ ലീഡും എടുത്തു. വാൻസ്പോൾ ആയിരുന്നു 94ആം മിനുട്ടിൽ ഗോൾ നേടി ചെന്നൈയിനെ മുന്നിൽ എത്തിച്ചത്. വിജയം ഉറപ്പിച്ചു എന്ന് കരുതിയ ചെന്നൈയിനെ ഞെട്ടിച്ച് 96ആം മിനുട്ടിൽ സമനില ഗോൾ വന്നു. ലിറ്റോൺ ആണ് സമനില ഗോൾ നേടിയത്. ഇതോടെ കളി 1-1 എന്ന് അവസാനിച്ചു.

Exit mobile version