20220823 210115

ഡൂറണ്ട് കപ്പ്; ബെംഗളൂരു എഫ് സിക്ക് രണ്ടാം വിജയം

ഡൂറണ്ട് കപ്പ്: ഗ്രൂപ്പ് എയിൽ ബെംഗളൂരു എഫ് സി തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ന് കൊൽക്കത്തയിൽ വെച്ച് ഇന്ത്യൻ എയർഫോഴ്സിനെ നേരിട്ട ബെംഗളൂരു എഫ് സി അവരുടെ രണ്ടാം വിജയം സ്വന്തമാക്കി. എയർ ഫോഴ്സിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ ജംഷദ്പൂരിനെയും ബെംഗളൂരു എഫ് സി തോൽപ്പിച്ചിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ റോയ് കൃഷ്ണ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്. പിന്നാലെ 23ആം മിനുട്ടിൽ സുനിൽ ഛേത്രിയും ഗോൾ നേടി. ഇരുവരും ആദ്യ മത്സരത്തിലും ഗോളുകൾ നേടിയിരുന്നു‌. രണ്ടാം പകുതിയിൽ ഫൈസൽ അലിയും ശിവശക്തിയും ഗോൾ നേടിയതോടെ ബെംഗളൂരു എഫ് സിയുടെ വിജയം പൂർത്തിയായി.

ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൊഹമ്മദൻസിനും ബെംഗളൂരു എഫ് സിക്കും 6 പോയിന്റ് വീതം ഉണ്ട്.

Exit mobile version